മഹാ ശിവ രുദ്ര ഹോമം

  • സംരക്ഷണവും വിഘ്ന നിവാരണവും
  • ജാതകത്തിലെ ഗ്രഹ ദോഷ നിവാരണം
  • തൊഴിൽ & കരിയർ ഉന്നതി
Vidhika Mattam, Sri Saila Kshethram
നവംബർ 24, ചൊവ്വാഴ്ച | 24th November ( Thrikarthika)
00days:00hrs:00mins:00secs
Muhurat ends in

10K+pujas conducted

Puja Video Delivered Within 48 Hours

Verified & Experienced Purohits

Pujas Performed in Sacred Temples

100% Authentic Vedic Rituals

Participate Now

You won't be charged yet

Puja Video Delivered Within 48 Hours

Verified & Experienced Purohits

Pujas Performed in Sacred Temples

100% Authentic Vedic Rituals

About pooja

എത്ര ശ്രമിച്ചിട്ടും ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഒരു അവസാനമില്ലെന്ന് തോന്നുന്നുണ്ടോ?

ജോലിയിലും ബിസിനസ്സിലും പ്രതീക്ഷിച്ച പുരോഗതി ലഭിക്കുന്നില്ലേ? സാമ്പത്തിക ബുദ്ധിമുട്ടുകളും തീരാത്ത കടബാധ്യതകളും മനസ്സിനെ അലട്ടുന്നുണ്ടോ? കുടുംബത്തിൽ തുടർച്ചയായി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ടോ? ശത്രുക്കളുടെ ഉപദ്രവം, ദൃഷ്ടിദോഷം, ജാതകദോഷങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കയിലാണോ?

ഇത്തരം വിഷമങ്ങൾക്കിടയിൽ മനഃശാന്തിയും ജീവിതത്തിൽ ഒരു നല്ല മാറ്റവും ആഗ്രഹിക്കുന്നവർക്ക് മഹാദേവന്റെ അനുഗ്രഹം തേടാനുള്ള പുണ്യാവസരമാണ് മഹാ ശിവ രുദ്ര ഹോമം.

നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളും ദുരിതങ്ങളും അകന്ന്, കുടുംബത്തിന് ഐശ്വര്യവും സമാധാനവും ലഭിക്കാനും, തൊഴിൽ-വ്യാപാര രംഗങ്ങളിൽ പുരോഗതി കൈവരിക്കാനും മഹാദേവന്റെ അനുഗ്രഹം തേടാം.

പുണ്യഭൂമിയായ ശ്രീശൈല ക്ഷേത്രത്തിലെ വൈദിക സ്വകാര്യ യാഗശാലയിൽ നടത്തുന്ന ഈ മഹാ ശിവ രുദ്ര ഹോമത്തിലൂടെ രുദ്രാഗ്നിയിൽ ഹോമാഹുതികൾ സമർപ്പിച്ച് ശിവഭഗവാനെ ആരാധിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ശക്തിയും മനസ്സിന് ആശ്വാസവും കുടുംബത്തിന് ദൈവിക സംരക്ഷണവും ലഭിക്കണമെന്ന പ്രാർത്ഥനയോടെയാണ് ഈ ഹോമം നടത്തുന്നത്.

ഏറ്റവും പവിത്രമായ കാർത്തിക മാസത്തിലെ പൗർണ്ണമി (തൃക്കാർത്തിക) ദിനത്തിൽ, ജ്യോതിർലിംഗ ക്ഷേത്രമായ ശ്രീശൈലത്തിൽ നടത്തുന്ന ഈ അപൂർവ ആരാധനയിൽ നിങ്ങളുടെ പേരിലും നക്ഷത്രത്തിലും സങ്കൽപം ചെയ്യുന്നു.

ശ്രീ മല്ലികാർജുന സ്വാമിയുടെയും ഭ്രമരാംബികാ ദേവിയുടെയും പൂർണ അനുഗ്രഹം തേടി ജീവിതത്തിലെ സകല ശുഭകാര്യങ്ങളും വിജയകരമാകാനും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കാനും പ്രാർത്ഥിക്കാം.

മഹാ ശിവ രുദ്ര ഹോമത്തിന്റെ മഹത്വം

ജീവിതത്തിലെ തിന്മകളും പ്രതിസന്ധികളും അകന്ന് നന്മയും ഐശ്വര്യവും ദൈവിക സംരക്ഷണവും ലഭിക്കണമെന്ന പ്രാർത്ഥനയോടെ പരമശിവനെ ആവാഹിച്ച് നടത്തുന്ന പ്രധാനപ്പെട്ട പരിഹാരയാഗമാണ് മഹാ ദീപ ശിവ രുദ്ര ഹോമം.

ഹോമത്തിന്റെ പ്രത്യേകത

സാധാരണ പൂജകളിൽ നിന്ന് വ്യത്യസ്തമായി, ശക്തിയേറിയ വൈദിക മന്ത്രങ്ങൾ ഉരുവിട്ടാണ് ഈ ഹോമം നടത്തുന്നത്.

ഇതിൽ പ്രധാനമായും:

  • ശ്രീ രുദ്ര (നമകം - ചമകം)

  • മഹാ മൃത്യുഞ്ജയ മന്ത്രം

  • ശിവ പഞ്ചാക്ഷര മന്ത്രം

  • രുദ്ര ഗായത്രി

എന്നീ പവിത്ര മന്ത്രങ്ങൾ ജപിക്കുന്നു.

ഹോമാഗ്നിയുടെയും ഹോമദ്രവ്യങ്ങളുടെയും മഹത്വം

കൂവള ഇലകൾ, നവധാന്യങ്ങൾ, അഷ്ടദ്രവ്യങ്ങൾ, വിശേഷപ്പെട്ട ഔഷധസസ്യങ്ങൾ, ശുദ്ധമായ പശുവിന്റെ നെയ്യ് എന്നിവ ഹോമാഗ്നിയിൽ സമർപ്പിച്ച് ആഹുതി നടത്തുന്നു.

വൈദിക വിശ്വാസപ്രകാരം, ഈ പവിത്രമായ ഹോമകർമ്മം ജീവിതത്തിലെ നെഗറ്റീവ് ഊർജങ്ങൾ, ദുരിതങ്ങൾ, ഗ്രഹദോഷങ്ങൾ എന്നിവയുടെ സ്വാധീനം അകറ്റാനും മനസ്സിന് ശാന്തിയും ആത്മീയ സംരക്ഷണവും നൽകാനും സഹായിക്കുന്നു.

ശ്രീശൈലത്തിന്റെ പുണ്യവും പുരാണ പശ്ചാത്തലവും

പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായും പതിനെട്ട് ശക്തിപീഠങ്ങളിൽ ഒന്നായും വാഴ്ത്തപ്പെടുന്ന ശ്രീശൈല ക്ഷേത്രം, പരമശിവനും പാർവതി ദേവിയും നിത്യവാസം ചെയ്യുന്ന പുണ്യഭൂമിയായാണ് വിശ്വസിക്കപ്പെടുന്നത്.

നന്ദിദേവൻ ഇവിടെ തപസ്സനുഷ്ഠിച്ച് പരമശിവനെ വഹിക്കാനുള്ള മഹാഭാഗ്യം നേടിയെന്നാണ് ഐതിഹ്യം. ആദി ശങ്കരാചാര്യർ പ്രസിദ്ധമായ 'ശിവാനന്ദലഹരി' രചിച്ചതും ഈ പുണ്യസ്ഥലത്തുവെച്ചാണ്.

അതുപോലെ, അഗ്നിജ്വാലയുടെ രൂപത്തിൽ ആകാശത്തെയും ഭൂമിയെയും തുളച്ചുനിന്ന പരമശിവന്റെ ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവും മഹാവിഷ്ണുവും ശ്രമിച്ച പുണ്യദിനമാണ് തൃകാർത്തിക ദീപ തിരുനാൾ.

ഇത്രയേറെ മഹത്വമുള്ള ശ്രീശൈലത്തിൽ കാർത്തിക പൗർണ്ണമി ദിനത്തിൽ രുദ്രഹോമത്തിലൂടെ പരമശിവനെ ആരാധിക്കുന്നത് കോടിക്കണക്കിന് പുണ്യഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

നവഗ്രഹങ്ങൾ പോലും പരമശിവന്റെ ആജ്ഞയ്ക്ക് വിധേയരാണെന്നാണ് വിശ്വാസം. അതിനാൽ, തൃകാർത്തിക ദീപദിനത്തിൽ ശ്രീശൈലത്തിൽ നടത്തുന്ന ശിവ രുദ്ര ഹോമം സകല ഗ്രഹദോഷങ്ങളെയും അകറ്റി ഭക്തർക്ക്, തകർക്കാനാവാത്ത ദൈവിക കവചമായി മാറുമെന്ന് വിശ്വസിക്കപ്പെടുന്നു.


Pooja Benefits

1

കർമ്മദോഷ നിവാരണം

മുൻജന്മങ്ങളിൽ ചെയ്ത പാപങ്ങളും വിവിധ ജന്മങ്ങളിൽ ചെയ്ത തെറ്റുകൾ മൂലമുണ്ടായ കർമ്മദോഷങ്ങളും പിതൃദോഷങ്ങളും അകന്ന് കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കാൻ പ്രാർത്ഥിക്കാം.

2

ദീർഘകാല രോഗദുരിതങ്ങളിൽ നിന്ന് മോചനം

നീണ്ടുനിൽക്കുന്ന രോഗങ്ങൾ, ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയങ്ങൾ, ജീവിതത്തിലെ ആപത്തുകൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കാനും ദീർഘായുസ്സും പൂർണ ആരോഗ്യവും കൈവരിക്കാനും ശിവഭഗവാന്റെ അനുഗ്രഹം തേടാം.

3

അഷ്ടൈശ്വര്യ പ്രാപ്തി

സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അകന്ന് കുടുംബത്തിൽ മഹാലക്ഷ്മിയുടെ കടാക്ഷവും ഐശ്വര്യവും പ്രശസ്തിയും മനഃശാന്തിയും നിലനിൽക്കാനും പ്രാർത്ഥിക്കാം.

4

ഗ്രഹദോഷ നിവാരണം

ചൊവ്വാഴ്ചയും പൗർണ്ണമിയും ഒന്നിച്ചുവരുന്ന ഈ പുണ്യദിനത്തിൽ ഹോമം നടത്തുന്നതിലൂടെ ജാതകത്തിലെ ചൊവ്വാദോഷം, രാഹു-കേതു ദോഷങ്ങൾ എന്നിവയുടെ തീവ്രത കുറയാനും ജീവിതത്തിലെ തടസ്സങ്ങൾ മാറ്റാനും പ്രാർത്ഥിക്കാം.

5

ശിവകടാക്ഷവും മുക്തിയോഗവും

പരമശിവന്റെ പൂർണ അനുഗ്രഹത്താൽ ജീവിതത്തിലെ ശുഭകാര്യങ്ങൾ തടസമില്ലാതെ നടക്കാനും കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കാനും ആത്മീയ ഉന്നതി കൈവരിക്കാനും പ്രാർത്ഥിക്കാം.

6

നിങ്ങളുടെ പേരിലും നക്ഷത്രത്തിലും പ്രത്യേക സങ്കൽപം

ഈ ഹോമം നിങ്ങളുടെ പേരിലും നക്ഷത്രത്തിലും പ്രത്യേകം സങ്കൽപം ചെയ്താണ് നടത്തുന്നത്. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, കുടുംബത്തിന്റെ ക്ഷേമവും, ആരോഗ്യവും ഐശ്വര്യവും, ജീവിതത്തിലെ പുരോഗതിയും മനസ്സിൽ കണ്ടുകൊണ്ട് ശുദ്ധമായ വൈദിക വിധികൾ അനുസരിച്ച് അനുഭവസമ്പന്നരായ വേദപണ്ഡിതന്മാർ പൂജ നടത്തുന്നു.

7

പൂജയുടെ വീഡിയോയും നിങ്ങൾക്ക് ലഭിക്കും!

ഹോമം വിജയകരമായി പൂർത്തിയായതിനുശേഷം അതിന്റെ വീഡിയോ റെക്കോർഡിംഗ് നിങ്ങളുടെ വാട്സ്ആപ്പ് (WhatsApp) നമ്പറിലേക്ക് അയച്ചുതരുന്നതാണ്.

Pooja Procedure

1

പൂജ എങ്ങനെയാണ് നടത്തുന്നത്?

നിങ്ങളുടെ പേരിലും നക്ഷത്രത്തിലും വൈദിക ആചാരങ്ങൾ പാലിച്ചാണ് ഹോമം നടത്തുന്നത്. ഓരോ ഘട്ടവും അതിന്റേതായ മന്ത്രങ്ങളും ആചാരങ്ങളും അനുസരിച്ച് പൂർത്തിയാക്കുന്നു.

2

വിഘ്നേശ്വര പൂജ

ഏതൊരു ശുഭകാര്യവും തടസ്സങ്ങളില്ലാതെ നടക്കാൻ ആദ്യം മഹാഗണപതിയുടെ അനുഗ്രഹം തേടുന്നു. ഹോമകർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി വിഘ്നേശ്വരനോട് അനുവാദവും അനുഗ്രഹവും പ്രാർത്ഥിക്കുന്നു.

3

ശുദ്ധീകരണ കര്‍മം

ഹോമം നടക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന പവിത്രമായ ഹോമദ്രവ്യങ്ങളും മന്ത്രോച്ചാരണങ്ങളിലൂടെ ശുദ്ധീകരിക്കുന്നു. ഹോമത്തിനായുള്ള പുണ്യാന്തരീക്ഷം ഒരുക്കുന്നു.

4

ശ്രീ മഹാ ശിവ രുദ്ര സങ്കൽപം

ഈ പൂജയിൽ നിങ്ങളുടെ പേരും നക്ഷത്രവും പ്രത്യേകം ഉൾപ്പെടുത്തുന്നു. നിങ്ങളുടെ മനഃക്ലേശങ്ങൾ, രോഗങ്ങൾ, ഗ്രഹദോഷങ്ങൾ, ജീവിതത്തിലെ തടസ്സങ്ങൾ എന്നിവ നീങ്ങി കുടുംബത്തിന് ഐശ്വര്യവും ആരോഗ്യവും ലഭിക്കണമെന്ന പ്രാർത്ഥനയോടെ പുരോഹിതൻ സങ്കൽപം ചെയ്യുന്നു.

5

കുംഭ ആവാഹനവും രുദ്രജപവും

പവിത്രമായ കലശത്തിൽ പരമശിവനെ ആവാഹിക്കുന്നു. തുടർന്ന് ശക്തിയേറിയ രുദ്രമന്ത്രങ്ങൾ ജപിച്ച് ശിവഭഗവാന്റെ അനുഗ്രഹം തേടുന്നു.

6

മഹാ ദീപ ശിവ രുദ്ര ഹോമം

ഹോമത്തിന്റെ പ്രധാന ഘട്ടമാണിത്. ഹോമാഗ്നിയിൽ മൂലമന്ത്രങ്ങൾ ഉരുവിട്ട് കൂവളത്തിന്റെ ഇലകള്‍, നവധാന്യങ്ങൾ, വിശേഷപ്പെട്ട ഔഷധദ്രവ്യങ്ങൾ, ശുദ്ധമായ നെയ്യ് എന്നിവ സമർപ്പിച്ച് ആഹുതി നടത്തുന്നു. നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾ അകന്ന് നന്മയും ഐശ്വര്യവും നിറയണമെന്ന പ്രാർത്ഥനയോടെയാണ് ഓരോ ആഹുതിയും സമർപ്പിക്കുന്നത്.

7

6. ✦ പ്രധാന ചടങ്ങ്

പൂർണാഹുതിയും മഹാദീപാരാധനയും ഹോമത്തിന്റെ അവസാനഘട്ടമാണ് പൂർണാഹുതി. ഇതിൽ വസ്ത്രം സമർപ്പിച്ച് ഹോമം പൂർണമാക്കുന്നു. തുടർന്ന് അഗ്നിസ്വരൂപനായ ഈശ്വരന് മഹാദീപാരാധന നടത്തുന്നു. ഒടുവിൽ ഭക്തർക്ക് അനുഗ്രഹം നൽകുന്നു.

8
✦ The Core Ritual

പൂജയെക്കുറിച്ച് (Package details )

അപമൃത്യു ഭയങ്ങൾ നീങ്ങി ദീർഘായുസ്സും ആയുരാരോഗ്യവും സിദ്ധിക്കാനും, ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാനും, വിവാഹം, സന്താനഭാഗ്യം, ഐശ്വര്യം, കുടുംബസൗഖ്യം എന്നിവ കൈവരാനും പരമശിവന്റെ അനുഗ്രഹം തേടാൻ ഇതിലും മികച്ചൊരു അവസരമില്ല. ശിവാരാധനയ്ക്ക് ഏറ്റവും വിശേഷപ്പെട്ട കാർത്തിക മാസത്തിലെ കാർത്തിക പൗർണ്ണമി ദിനത്തിൽ, ഭഗവാന്റെ ദിവ്യസാന്നിധ്യമുള്ള പുണ്യപുരാതനമായ ശ്രീശൈല ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക പൂജകളിൽ പങ്കുചേരാൻ വേദമന്ദിർ നിങ്ങൾക്ക് അവസരമൊരുക്കുന്നു. രുദ്രഹോമം, മഹാമൃത്യുഞ്ജയ മന്ത്രജപം, 1,116 പാർത്ഥിവ ശിവലിംഗ അഭിഷേകം, ശിവപാർവ്വതി കല്യാണം എന്നീ പുണ്യകർമ്മങ്ങളിൽ നിങ്ങളുടെ പേരിലും ഗോത്രനാമത്തിലും സങ്കല്പം ചെയ്യിച്ച് സർവ്വൈശ്വര്യങ്ങളും നേടാവുന്നതാണ്.

What You Will Receive

പൂജ കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ വീഡിയോ നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിക്കും.

അനുഭവസമ്പന്നരായ വേദപണ്ഡിതന്മാരുടെ നേതൃത്വത്തിൽ

പരമ്പരാഗതമായ വൈദിക സ്വകാര്യ ക്ഷേത്രങ്ങളിലും യാഗശാലകളിലും പൂജകൾ

100% ശുദ്ധമായ വൈദിക വിധിപ്രകാരമുള്ള പൂജകൾ

Temple Details

Vidhika Mattam

Sri Saila Kshethram

Frequently Asked Questions (FAQs)

Family Puja

గోత్రనామాలతో సంకల్పం చేసి, పూజ వీడియో WhatsApp లో పంపారు. దూరంగా ఉన్నా గుడిలో ఉన్నట్టే అనిపించింది.

శ
శ్రీనివాస్ రెడ్డి
హైదరాబాద్
Verified
Couple Puja

అమ్మానాన్నల పేర్ల మీద పూజ బుక్ చేశాను. వీడియోలో ప్రతి పేరు, గోత్రం స్పష్టంగా చదివారు.

ల
లక్ష్మి ప్రసన్న
విజయవాడ
Verified
Private Puja

విదేశాల్లో ఉన్నా మా కుటుంబం కోసం ఆలయంలో పూజ చేయించుకోగలిగాం. చాలా తృప్తిగా ఉంది.

స
సుజాత
డల్లాస్, USA
Verified

Reviews

4.920K+
శ

శ్రీనివాస్ రెడ్డి

గోత్రనామాలతో సంకల్పం చేసి, పూజ వీడియో WhatsApp లో పంపారు. దూరంగా ఉన్నా గుడిలో ఉన్నట్టే అనిపించింది.

5.0
ల

లక్ష్మి ప్రసన్న

అమ్మానాన్నల పేర్ల మీద పూజ బుక్ చేశాను. వీడియోలో ప్రతి పేరు, గోత్రం స్పష్టంగా చదివారు.

5.0
స

సుజాత

విదేశాల్లో ఉన్నా మా కుటుంబం కోసం ఆలయంలో పూజ చేయించుకోగలిగాం. చాలా తృప్తిగా ఉంది.

5.0
Attain Health, Prosperity, and Peace with Sacred Temple Poojas through Vedamandir.
മഹാ ശിവ രുദ്ര ഹോമം
ISO Certified 27001100% Secure PaymentCustomer Support
The pooja video will be sent to your WhatsApp within 24 hours after the completion of the pooja.

You won't be charged yet

ISO Certified 27001100% Secure PaymentCustomer Support